3 January 2026, Saturday

Related news

January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025

പാകിസ്ഥാനിലെ പഞ്ചാബില്‍ ബസ് അപകടം: ആറ് പേർ മരിച്ചു; 50 പേർക്ക് പരിക്ക്

Janayugom Webdesk
ലാഹോർ
September 10, 2023 3:07 pm

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രിസ്ത്യൻ തീർത്ഥാടകരുമായി മതസമ്മേളനത്തിന് പോയ ബസ് മറിഞ്ഞ് ആറ് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാഹോറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുരയിലാണ് അപകടമുണ്ടായത്.

മരിയമാബാദിലെ മരിയൻ ദേവാലയത്തിൽ മതപരമായ സമ്മേളനത്തിനായി ക്രിസ്ത്യൻ തീർഥാടകരുമായി പോവുകയായിരുന്ന ബസ്, ഷിഖുപുരയിലെ ഖങ്ക ദോഗ്രാനിൽ തിരിയുന്നതിനിടെ മറിയുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

പൊലിസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആറ് യാത്രക്കാർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും അവർ പറഞ്ഞു.

അറുപതുപേരാണ് ബിസുലാണ്ടായിരുന്നു. അമിത ഭാരമാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. വളവ് തിരിയുന്നതിനിടെ അമിതവേഗതയിൽ വന്ന വാഹനത്തിന്മേലുണ്ടായിരുന്ന നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പഞ്ചാബിന്റെ കാവൽ മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ അധികാരികളോട് നിർദേശിക്കുകയും ചെയ്തു.

മറിയമാബാദിലെ ദേശീയ മരിയൻ ദേവാലയം 1949 മുതൽ മേരിയുടെ നേറ്റിവിറ്റിയുടെ തിരുനാളിനായി വാർഷിക തീർത്ഥാടന കേന്ദ്രമാണ്.

Eng­lish Sum­ma­ry: Bus acci­dent in Pak­istan’s Pun­jab: Six killed; 50 peo­ple were injured

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.