26 June 2024, Wednesday
KSFE Galaxy Chits

Related news

December 21, 2023
December 1, 2023
November 12, 2023
August 18, 2023
August 4, 2023
July 16, 2023
July 11, 2023
July 11, 2023
June 25, 2023
April 23, 2023

ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Janayugom Webdesk
കോട്ടയം
August 4, 2023 4:40 pm

കോട്ടയത്ത് കെ കെ റോഡില്‍ വടവാതൂര്‍ മാധവന്‍പടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടംപാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കുംതമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ കെ റോഡില്‍ വന്‍ ഗതാഗത തടസ്സവുമുണ്ടായി.

Eng­lish Sum­ma­ry: bus and bike acci­dent death in kotatyam
You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.