17 December 2025, Wednesday

Related news

December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025
November 19, 2025
November 14, 2025
November 13, 2025
November 10, 2025
November 6, 2025

തമിഴ്‌നാട് റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 4 മരണം

Janayugom Webdesk
ചെന്നൈ
January 9, 2025 10:45 am

തമിഴ്‌നാട് റാണിപ്പെട്ടിയിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ ഉള്‍പ്പെടെ 4 പേർ മരിച്ചു . മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്.
പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.