22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

നെല്ലൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് മരണം, 20 പേര്‍ക്ക് പരിക്ക്

Janayugom Webdesk
നെല്ലൂര്‍
February 10, 2024 10:58 am

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക്പരിക്കേറ്റു. ചെന്നൈയില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസുമായി ലോറി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ലോറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ നാല് പേര്‍ മരിച്ചു. രണ്ടുപേര്‍ നെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Bus and truck col­lide acci­dent; Six dead, 20 injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.