22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

ഒഡിഷയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

Janayugom Webdesk
ഭുവനേശ്വർ
September 25, 2025 2:49 pm

ഒഡിഷയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഒഡിഷയിലെ സുന്ദർ​ഗഡിൽ ​ദേശീയ പാത 520ൽ കെ ബാലിങ് പൊലീസ് സ്റ്റേഷന് സമീപം വ്യാഴാഴ്ച്ച പകൽ പതിനൊന്നോടെയായിരുന്നു അപകടം. റൂർക്കേലയിൽ നിന്ന് കൊയ്ഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 

റോഡിൽ പണി നടക്കുന്നതിനാൽ ബസ് തെറ്റായ വഴിയിലൂടെ വരുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും എമർജൻസി സർവീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.