3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
March 30, 2025
March 28, 2025
March 27, 2025
March 27, 2025

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ചു; 25 പേര്‍ വെ ന്തുമരിച്ചു

Janayugom Webdesk
മുംബൈ
July 1, 2023 8:59 am

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന എട്ടോളം പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. യവത്മാലില്‍ നിന്ന് പുണെയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബുല്‍ധാനയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. 25 മൃതദേഹങ്ങളാണ് ബസില്‍ നിന്ന് കണ്ടെടുത്തതെന്ന് ബുല്‍ധാന ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു. 32 പേരാണ് ബസിലുണ്ടായിരുന്നതെന്ന് വിവരം. പരിക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്പി വ്യക്തമാക്കി. ബസ് പൂര്‍ണമായും കത്തിനശിച്ചു. 

Eng­lish Summary:Bus catch­es fire in Maha­rash­tra; 25 peo­ple died
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.