5 March 2026, Thursday

Related news

February 23, 2026
February 6, 2026
January 18, 2026
December 20, 2025
November 10, 2025
October 26, 2025
August 30, 2025
August 28, 2025
August 5, 2025
July 5, 2025

ഡീസല്‍ നിറച്ചതിനുപിന്നാലെ തീപിടിച്ച് ബസ് കത്തി

Janayugom Webdesk
ഹൈദരാബാദ്
October 8, 2023 3:24 pm

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎസ്ആർടിസി) ബസിന് തീപിടിച്ചു. ഞായറാഴ്ച ഡിപ്പോയിൽ പാർക്ക് ചെയ്തിരിക്കെയാണ് ബസിന് തീപിടിച്ചത്. ജഗ്തിയാൽ ജില്ലയിലെ കോരുട്‌ല ബസ് ഡിപ്പോ വളപ്പിൽ ഡീസൽ നിറച്ചതിനുശേഷം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന രാജധാനി ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായില്ല.

കോരുത്‌ല‑ഹൈദരാബാദിന് ഇടയിൽ സർവീസ് നടത്തുന്ന ബസ് ഉച്ചയോടെ ഡിപ്പോയിൽ എത്തിയപ്പോഴാണ് ഡിപ്പോ ജീവനക്കാർ വാഹനത്തിൽ ഡീസൽ നിറച്ചത്. ഡിപ്പോ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അതേസമയം ബസ് പൂർണമായും കത്തി നശിച്ചു. സ്റ്റേഷനിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ടിഎസ്ആർടിസി അധികൃതർ പറഞ്ഞു. 

Eng­lish Sum­ma­ry: bus catch­es fire in Telengana

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.