28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 27, 2025
April 27, 2025
April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 22, 2025
April 21, 2025
April 21, 2025

ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ചു; രണ്ടു പേർ മ രിച്ചു, 29 പേർക്ക് പരിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 5:01 pm

ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയിൽ ജാർസ മേൽപ്പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു.

പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്കെല്ലാം 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ആകാശത്തേക്ക് പുക ഉയരുന്നതിനൊപ്പം ബസ് പൂർണമായി എരിയുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്നത്. 

Eng­lish Summary:Bus catch­es fire while run­ning in Guru­gram; Two peo­ple died and 29 peo­ple were injured

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.