25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: ആറുപേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
മൈഹാർ, മധ്യപ്രദേശ്
September 29, 2024 8:45 am

മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു, 20 ഓളം പേർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെ പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ല് നിറച്ച ഡമ്പർ ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും കൂടുതൽ ചികിത്സയ്ക്കായി സത്‌നയിലേക്ക് റഫർ ചെയ്തതായും പോലീസ് സൂപ്രണ്ട്, മൈഹാർ, സുധീർ അഗർവാൾ പറഞ്ഞു. പരിക്കേറ്റ ബാക്കിയുള്ളവർ മൈഹാറിലെയും അമർപതനിലെയും ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടവിവരം ലഭിച്ചയുടൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അഗർവാൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.