
എംസി റോഡിലെ തിരുവല്ല ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്.
കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും തിരുവല്ലയിൽനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവർ മനീഷ് അടക്കം 10 പേർക്കാണ് പരിക്കേറ്റത്. മനീഷിന്റെ തലക്കും കാലിനും ഗുരുതര പരിക്കുണ്ട്. യാത്രക്കാരിൽ പലരുടെയും തലക്കും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവരെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഫാസ്റ്റ് പാസഞ്ചർ ബസിന് മുമ്പിൽ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ പെട്ടെന്ന് വെട്ടിച്ചാപ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.