
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറായ യുവാവ് മരിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് കുന്നുചിറയിൽ സാമൂഹ്യ ക്ഷേമ വകുപ്പ് റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്ന മനോഹരന്റെയും, ആരോഗ്യ വകുപ്പ് റിട്ട. എൽ എച്ച് ഐ ജീവനക്കാരിയായിരുന്ന ടി കെ പുഷ്പയുടെ മകൻ തരൂർ ശിവപ്രസാദാണ്(24) മരിച്ചത്. കൊച്ചി ഗുണ്ടന്നൂരിൽ ഇന്ന് രാവിലെ 7–30 ഓടെയായിരുന്നു അപകടം. തരൂർ ശിവപ്രസാദ് ഓടിച്ച സ്വകാര്യ ബസിൽ അമിതവേഗതയിലെത്തിയ ലോറി ഇടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.