28 December 2025, Sunday

Related news

December 25, 2025
December 21, 2025
December 19, 2025
December 19, 2025
December 3, 2025
December 2, 2025
November 22, 2025
November 22, 2025
November 10, 2025
November 7, 2025

എംഡിഎംഎയുമായി ബസ് ജീവനക്കാരൻ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
October 11, 2024 4:38 pm

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുന്ന ബസ് ജീവനക്കാരൻ ഫറോക്ക് പൊലീസിന്റെ പിടിയിൽ.
കോഴിക്കോട് സിറ്റി — ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരനായ ബിജു എന്നയാളിൽ നിന്നുമാണ് മുപ്പതു ഗ്രാം മാരക യക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടിയ പ്രതി. 

ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകീട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മയക്കുമരുന്ന് വിൽപ്പനക്കിടെ ഇയാളെ പിടികൂടിയത്. ഫറോക്ക് എസ്‌ഐ വിനയൻ ആർ എസ്, സ്പെഷൽ ബ്രാഞ്ച് എസ്‌ഐ സുജിത്ത് പി സി, സിപിഒ മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.