21 January 2026, Wednesday

ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിന്

web desk
കൊച്ചി
May 23, 2023 4:09 pm

സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓണേഴ്സ് സംയുക്ത സമിതി പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് സമരം തീരുമാനിച്ചത്. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കൂട്ടായ്മയാണ് ബസ് ഓണേഴ്സ് സംയുക്ത സമരസമിതി.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം അഞ്ച് രൂപയാക്കി ഉയർത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി ഏർപ്പെടുത്തണമെന്നും ബസുടമകൾ നിര്‍ദ്ദേശിക്കുന്നുണ്ട്.

Eng­lish Sam­mury: Pri­vate Bus Oper­a­tors Asso­ci­a­tion to strike

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.