
ഉത്തർപ്രദേശിലെ ബിജ്നോറിൽ ബസ് ഓടയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 2:30 ഓടെയാണ് മീററ്റ്-പൗരി റോഡിലെ ബാരേജിന് സമീപം അപകടമുണ്ടായത്. ഉത്തരാഖണ്ഡ് റോഡ്‌വേയ്‌സ് ബസ് ചണ്ഡീഗഡിൽ നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് പോകുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് വാജ്‌പേയി പറഞ്ഞു.
റോഡരികിലുള്ള അഴുക്കുചാലിലേക്ക് ബസ് മറിയുകയായിരുന്നു. ബസ് മുങ്ങി ഉള്ളിൽ വെള്ളം കയറി. അപകടസമയത്ത് ബസിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസും രക്ഷാ സംഘങ്ങളും സ്ഥലത്തെത്തി എട്ട് പേരെ രക്ഷപ്പെടുത്തി. 30 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റയാളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരുടെയും നില തൃപ്തികരമാണെന്ന് റിപ്പോർട്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.