22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ബസിൽ പീഡനശ്രമം: പ്രതിക്ക്‌ ആറ് വർഷം കഠിന തടവ്‌

Janayugom Webdesk
തൃശൂർ
June 2, 2025 4:37 pm

ബസിൽ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ആറു വർഷം കഠിനതടവും പിഴയും ശിക്ഷ. പുല്ലുറ്റ് മുറിങ്ങത്തറ വീട്ടിൽ സുരേഷിനെയാണ്‌ (50) തൃശ്ശൂർ ഫാസ്റ്റ്‌ ട്രാക്ക് ജഡ്ജ് ശിക്ഷിച്ചത്. 20000 രൂപ പിഴയും വിധിച്ചു. തൃശൂർ– കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസിൽ 2021 ജൂൺ 30നാണ്‌ കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ എട്ടോടെ കോളജിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ബസിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കയ്യോടെ പിടികൂടി. 

പെൺകുട്ടിയുടെ ആവശ്യ പ്രകാരം വിവരം പൊലീസിൽ അറിയിച്ചു. പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. നേടുപുഴ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് കണ്ണ് കാണില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ തെളിയിക്കാൻ സാധിച്ചില്ല. ഇത്തരം സമൂഹവിരുദ്ധ പ്രവൃത്തികൾ നടത്തുന്നവർക്കെതരൊയ സന്ദേശമാകണം ശിക്ഷ എന്ന പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ലിജി മധു, അഡ്വ.പി ആർ ശിവ എന്നിവർ ഹാജരായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.