3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

കേരളത്തിൽ നിന്നും ഒഡീസയിലേക്ക് ബസ് സർവീസ്

Janayugom Webdesk
കൊച്ചി
November 6, 2021 4:43 pm

ഒഡീസയിൽ നിന്നുളള അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് എത്തിക്കാൻ ബസ് സർവീസ് ഏർപ്പെടുത്തി. പെരുമ്പാവൂരിൽ നിന്നും കേന്ദ്രപാറ ജില്ലയിലെ അഭയാർത്ഥികൾ താമസിക്കുന്ന ബഗപാട്ടിയ വില്ലേജിലെ തൊഴിലാളികളെ കേരളത്തിൽ എത്തിക്കാനാണ് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുളളത്. കേരളത്തിൽ നിന്നും 2000 കിലോമീറ്റർ ആണ് ഒറീസയിലേക്കുള്ളത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ഉടമകളാണ് ബസ് സർവീസ് ആരംഭിക്കുന്നത്.

എറണാകുളം ജില്ലയിലെ വ്യവസായിക ഹബ്ബായ പെരുമ്പാവൂരിൽ നിരവധി പ്ലൈവുഡ് വ്യവസായിക ശാലകൾ ഉണ്ട്. ഇവിടെ ജോലി ചെയ്യുന്നവരിൽ അധികവും അതിഥി തൊഴിലാളികളാണ്. കോവിഡ് വ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ഇവരെ തിരിച്ച് കൊണ്ടുവരിക എന്നതാണ് ബസ് സർവീസ് ഏർപ്പെടുത്താനുള്ള കാരണം.

ഓരോ വർഷവും ഒഡീസയിൽ നിന്നും കേരളത്തിലെ പ്ലൈവുഡ് വ്യവസായിക മേഖലയിലേക്ക് ഒരുപാട് തൊഴിലാളികൾ എത്താറുണ്ട്. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം തൊഴിലാളികളെ ട്രെയിനിൽ കൊണ്ടുവരുന്നത് സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന കാരണത്താൽ ആണ് ബസിൽ കൊണ്ടുവരാൻ പ്ലൈവുഡ് ഫാക്ടറി ഉടമകൾ തീരുമാനിച്ചത്. ഓരോ വെള്ളിയാഴ്ചയും ബസ് ബഗപാട്ടിയ വില്ലേജിൽ എത്തി തൊഴിലാളികളെ കൊണ്ടുവരുമെന്നാണ് തൊഴിലാളിയായ ഭാരത് ബെഹറ പറയുന്നത്. കോക്കോ കേരളാ എന്ന ടൂറിസ്റ്റ് ബസിൽ ആണ് തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ പശ്ചിമ ബംഗാളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പോയ ബസുകൾ അവിടെ കുടുങ്ങിയത് വലിയ വിവാദമായിരുന്നു.

Eng­lish sum­ma­ry: Bus ser­vice from Ker­ala to Odisha

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.