കോഡൂരിൽ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 9.30നാണ് സംഭവം നടക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുമ്പ് ആളെ കയറ്റിയെന്ന് ആരോപിച്ചാണ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് വീഡിയോയിൽ ബസ് ജീവനക്കാർ മർദ്ദനവേളയിൽ ചില ബസിനുള്ളിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മർദ്ദിച്ചത്. ഓട്ടോറിക്ഷയെ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അക്രമം അഴിച്ചുവിട്ടത്. മർദ്ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയെങ്കിലും ആശുപത്രിയിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഒതുക്കുങ്ങലിൽ ബസുകൾ തടഞ്ഞ് ഓട്ടോതൊഴിലാളികൾ പ്രതിഷേധിച്ചു. വൈകിട്ട് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം മലപ്പുറം താനാളൂരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റിരുന്നു. മുഹമ്മദ് യാസിര്‍ എന്ന ഓട്ടോ ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയപ്പോൾ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ബസ് ജീവനക്കാർ മർദ്ദിച്ചതെന്ന് മുഹമ്മദ് യാസിർ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുത്തായതോടെയാണ് സംഭവം പുത്തറിയുന്നത്. ഭാര്യയെ താനാളൂര്‍ ബസ് സ്റ്റാൻറിൽ നിന്നും കയറ്റിക്കൊണ്ടുവരുമ്പോള്‍ ബസിലെ ജീവനക്കാർ ഫോട്ടോ എടുത്തു. ഇത് ചോദ്യം ചെയ്തതിന് യാസിറിനെ ബസിലെ ജീവനക്കാരൻ നെഞ്ചിൽ ചവിട്ടിവീഴ്ത്തുകയായിരുന്നു. പിന്നാലെ മറ്റ് ജീവനക്കാരും ബസിൽ നിന്നും ഇറങ്ങി കൂട്ടം ചേര്‍ന്ന് മർദ്ദിക്കുകയായിരുന്നു.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.