21 November 2024, Thursday
KSFE Galaxy Chits Banner 2

തൃശൂർ‑കൊടുങ്ങല്ലൂർ റൂട്ടിൽ ഇന്നുമുതല്‍ ബസ് സമരം

Janayugom Webdesk
ഇരിങ്ങാലക്കുട 
September 20, 2024 9:49 am

തൃശൂർ‑കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ ഇന്നു മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുകയാണെന്ന് ബസ് ഉടമസ്ഥ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ‑കൊടുങ്ങല്ലൂർ റൂട്ടിൽ നിലവിൽ പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതൽ ഠാണാവ് വരെയും കോൺക്രീറ്റിംഗ് പണികൾ നടക്കുകയാണ്. പണികൾ പൂർത്തിയാക്കാതെ വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷൻ മുതൽ കോണത്തുകുന്ന് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്ത് കോൺക്രീറ്റിംഗ്പണികൾ ആരംഭിച്ചത് തങ്ങളുമായി ചർച്ച നടത്താതെയാണെന്ന ബസ്സുടമകള്‍ ആരോപിക്കുന്നു. 

ബസുകൾക്ക് സമയത്തിന് ഓടിയെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ബസ് ഉടമസ്ഥ‑തൊഴിലാളി സംയുക്ത കോർഡിനേഷൻ അറിയിച്ചു. എതിർദശയിൽ നിന്ന് ഒരു ഓട്ടോറിക്ഷ വന്നാൽ പോലും കടന്നു പോകാൻ പറ്റാത്ത വഴിയിലൂടെയാണ് ബസ് തിരിച്ചു വിടുന്നത്. 40 കിലോമീറ്റർ ദൂരം വരുന്ന തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ 135 സ്വകാര്യ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ആർടിഒ അനുവദിച്ചു നൽകിയ സമയപരിധിയേക്കാൾ 15 മിനിറ്റിൽ കൂടുതൽ വൈകിയാണ് ഇപ്പോൾ തന്നെ സർവീസ് നടത്തുന്നത്.

ഇക്കാരണത്താൽ സർവീസ് നിർത്തിവയ്ക്കുകയാണെന്നും കലക്ടറുടെ നേതൃത്വത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ പണികൾ നടക്കുന്നതെന്നും തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടാൽ ഉടൻതന്നെ സർവീസ് പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു. ബസ് ഉടമ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം എസ് പ്രേംകുമാർ, ബിഎംഎസ് പ്രതിനിധി എ.സി കൃഷ്ണൻ, സിഐടിയു പ്രതിനിധി കെ വി ഹരിദാസ് തുടങ്ങിയവർപങ്കെടുത്തു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.