3 January 2026, Saturday

Related news

January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025

ഡ്രൈവറുടെ പരാക്രമം; ബസിന്റെ ചില്ല് ഇടിച്ചു തകര്‍ത്തു; നടപടിയെടുത്ത പൊലീസിനെതിരെ റീൽസ് ഇറക്കി ബസ് ഉടമ

Janayugom Webdesk
കൊച്ചി
May 1, 2023 9:56 am

അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സാമൂഹ്യമാധ്യമം വഴി വെല്ലുവിളിച്ച് ബസ് ഉടമ. ആലുവയിലെ സ്വകാര്യ ബസാണ് അപകടകരമായി വാഹനം ഓടിച്ചത്. ആന്റോണിയോ എന്ന ബസിന്‍റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കിയത്.

ബാങ്ക് കവലയില്‍ ആന്‍റോണിയോ എന്ന ബസ് മറ്റൊരു ബസിന് നേരെ പാഞ്ഞ് വന്ന് ചില്ല് തകർക്കുന്നത്. ബസ് ഉടമയുടെ പരാതിയില്‍ അന്വേഷണത്തിന് ശേഷം ബസ് ഡ്രൈവർ ബ്രിസ്റ്റോ മാത്യൂസിന്‍റെ ലൈസൻസ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെ ആണ് ആന്‍റോണിയോ ബസ് സംഘത്തിന്‍റെ ഭീഷണി റീൽ പുറത്തിറങ്ങിയത്. മോഹലാലിന്‍റെ സിനിമ സംഭാഷണ ശകലങ്ങൾ കൂട്ടിചേർത്താണ് റീലുണ്ടാക്കിയിരിക്കുന്നത്. ബസിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങൾ ചേർത്താണ് റീൽ.

ആന്‍റോണിയോ ബസിന്‍റെ വരവ് കണ്ണാടിയിലൂടെ കണ്ട രണ്ടാമത്തെ ബസ് റോഡരികിലേക്ക് ഒതുക്കിയെങ്കിലും കരുതികൂട്ടി ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആലുവ എറണാകുളം റൂട്ടിലോടുന്ന ഈ ബസ് ജീവനക്കാർ പൊലീസിനെയും മോട്ടോർ വാഹന വകുപ്പുദ്യേഗസ്ഥരെയും വെല്ലുവിളിച്ച് രംഗത്തെത്തിയത്. അതേസമയം സംഭവം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ഈ റൂട്ടിൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ആന്‍റോണിയോ എന്ന ബസ് ആലുവ നഗരത്തിൽ മറ്റൊരു ബസിന്‍റെ സൈഡ് മിറർ മനപൂർവ്വം ഇടിച്ച് തെറിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തി.

Eng­lish Summary;bus was bro­ken dur­ing the race; The bus reels against the police
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.