24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

May 19, 2024
November 9, 2023
October 28, 2023
February 25, 2023
January 8, 2023
September 1, 2022
August 11, 2022
May 21, 2022
February 25, 2022
February 4, 2022

ബട്ടൺസിനുള്ളിൽ ബോച്ചയെ നിറച്ച് നിശാന്ത്

സുനിൽ കെ കുമാരൻ 
നെടുങ്കണ്ടം 
May 19, 2024 2:58 pm

വിവിധ നിറത്തിലുള്ള 15000 ൽ പരം ബട്ടൺസ് ഉപയോഗിച്ച് ചെമ്മണ്ണൂർ ജൂവലേഴ്സ് ഉടമ ബോബിയുടെ ചിത്രം തീർത്ത് നിശാന്ത്. തയ്യാറാക്കുന്ന ചിത്രങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തത ഉണ്ടാകണമെന്ന ആഗ്രഹമാണ് എ നിശാന്ത് (36) ബട്ടൺസ് ഉപയോഗിച്ച് നിർമ്മിക്കുവാൻ പ്രേരണയായത്. പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂർത്തികരിച്ചത്. നിത്യ വരുമാനം കണ്ടെത്തുന്നതിന് മാതാപിതാക്കൾ തയ്യാറാക്കുന്ന ബിരിയാണി തുക്കുപാലത്ത് സംസ്ഥാന പാതയോരത്ത് വിൽപ്പന നടത്തിയതിന് ശേഷം ലഭിക്കുന്ന സമയത്താണ് ചിത്രരചനയിലേയ്ക്ക് കടക്കുന്നത്. കറുപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്, ചുവപ്പ്, ബ്രൗൺ എന്നി വർണ്ണങ്ങളിലുള്ള വലിയ എണ്ണത്തിലുള്ള ബട്ടൺസ് ശേഖരിക്കൽ എന്നതായിരുന്നു ഏറ്റവും വിഷമതയേറിയ കാര്യം.

ഇതിനായി തമിഴ്നാട്ടിലെ കമ്പത്തെ കടക്കാരനെ സമീപിക്കുകയും പ്രത്യേകം വരുത്തിക്കുകയുമായിരുന്നു. ഇതുപോലെ ഒന്നര ലക്ഷം തീപ്പെട്ടി കമ്പുകൾ കൊണ്ട് നിർമ്മിച്ച വ്യവസായി യൂസഫ് അലിയുടെ ചിത്രവും കറുത്ത നൂലിൽ നിർമ്മിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രവും 32423 സ്ക്രുകൾ കൊണ്ട് നിർമ്മിച്ച ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ ചിത്രവും പൂർത്തികരിച്ചു കഴിഞ്ഞു. ഇതിൽ സുരേഷ് ഗോപിയുടെ ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രു ആർട്ടിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. 2014ൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണതിനെ തുടർന്ന് നിശാന്തിന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയിരുന്നു. അതിന് ശേഷമാണ് ചിത്രരചനയിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചത്. വരച്ച ചിത്രങ്ങൾ എല്ലാം തന്നെ അതാത് വ്യക്തികൾക്ക് നേരിട്ട് നൽകണമെന്നാണ് ആഗ്രഹം. ശരീരിക അവശതകൾ മൂലം ഇവരെ പോയി കാണുവാൻ ഇതുവരെ സാധിച്ചിട്ടില്ല. ടുട്ടുമോൻ ഇടുക്കിയെന്ന നിശാന്തിന്റെ യൂടൂബ് ചാനൽ ഇതിനോടകം ഏറെ ജനശ്രദ്ധനേടിക്കഴിഞ്ഞു. 

തന്റെ ചിത്രം തയ്യറാക്കിയ വിവരം അറിഞ്ഞ ബോബി ചെമ്മണ്ണൂര്‍ നിശാന്തിനെ ഫോണിലൂടെ വിളിക്കുകയും നേരിൽ കാണാനുള്ള അവസരം ഒരുക്കാമെന്നും ജീവിതം സുരക്ഷിതമാക്കുന്നതിന് സൗകര്യം ഒരുക്കാമെന്നും ഉറപ്പ് നൽകിയതായി നിശാന്ത് പറയുന്നു. ‘വഴി സൗകര്യത്തിന്റെ അഭാവം മൂലം സ്വന്തം വീട്ടിൽ ചെല്ലുവാൻ കഴിയാത്തതിനാൽ വാടക വീട്ടിൽ മാതാപിതാക്കളായ അച്ചൻകുഞ്ഞ് ഇന്ദിര എന്നിവരോടൊപ്പം കഴിയുകയാണ് നിശാന്ത്. സഹോദരിമാർ : നീനു, നിമിഷ.

Eng­lish Sum­ma­ry: but­ton art by Nishant

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.