19 December 2025, Friday

Related news

December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
February 28, 2023 9:39 am

സംസ്ഥാനത്തെ28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി.ഇടുക്കി,കാസർകോട് ഒഴികെ 12 ജില്ലകളിലെഒരു ജില്ല പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്,ഒരു കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ97 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.40 പേർ സ്ത്രീകളാണ്.വോട്ടർപട്ടിക ജനുവരി 30ന് പ്രസിദ്ധീകരിച്ചു.ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും.പ്രവാസി വോട്ടർപട്ടികയിൽ 10 പേരുണ്ട്. 

രാവിലെ ഏഴ്‌ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുവരെ ആണ്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിൽ തത്സമയം അറിയാം.

Eng­lish Summary:
By-elec­tion today in 28 local wards of the state

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.