തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുല്ലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ബിജെപി പ്രവർത്തകർ നടത്തിയ ഭാരത്അരി വിൽപ്പന പൊലീസ് തടഞ്ഞു. ഏഴാം വാർഡിൽ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അരിവിൽപ്പന തടഞ്ഞത്.
പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് തടഞ്ഞതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ആണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ചാവക്കാട് സബ്രജിസ്ട്രാർ കൂടിയായ വരണാധികാരി ബി ടി ലൗസി സ്ഥലത്തെത്തുകയും തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ മുല്ലശ്ശേരി പഞ്ചായത്തിൽ അരി വിതരണം അനുവദിക്കാനാകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തതോടെ അരി വിതരണക്കാർ തൊട്ടടുത്ത തോളൂർ പഞ്ചായത്തിലേക്ക് വാഹനം മാറ്റിയിടുകയായിരുന്നു.
English Summary: By-election vote capture: BJP’s Bharat rice sale blocked by police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.