26 February 2026, Thursday

Related news

February 21, 2026
February 13, 2026
February 11, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026

17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 ന്

Janayugom Webdesk
തിരുവനന്തപുരം
July 14, 2023 8:31 pm

ഒമ്പത് ജില്ലകളിലെ പതിനേഴ് തദ്ദേശ വാർഡുകളിൽ ഓഗസ്റ്റ് 10 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 26 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് നടത്തും. 

മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ അവ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്. 

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തെരഞ്ഞെടുപ്പിന് വേണ്ടി അന്തിമ വോട്ടർപട്ടിക 13 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മിഷന്റെ www. lsg­elec­tion. ker­ala. gov. in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അവ ലഭ്യമാണ്. സ്ഥാനാർത്ഥികൾ ചെലവ് കണക്ക് വിവരം ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകണം. ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ. ചെലവ് കണക്ക് www. sec. ker­ala. gov. in സൈറ്റിൽ ഓൺലൈനായും നൽകാം. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. 

Eng­lish Sum­ma­ry: By-elec­tions in 17 local wards on August 10

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.