28 December 2025, Sunday

സി അച്യുതമേനോന്‍ പ്രതിമ അനാച്ഛാദനം മാറ്റിവച്ചു

ബിനോയ് വിശ്വം ഉള്‍പ്പെടെ നേതാക്കള്‍ വയനാട്ടിലേയ്ക്ക്
Janayugom Webdesk
July 30, 2024 10:41 am

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സി അച്യുതമേനോന്‍ പ്രതിമ അനാച്ഛാദനവും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും മാറ്റിവച്ചു. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ടായിരുന്നു അനാച്ഛാദനം നിശ്ചയിച്ചിരുന്നത്. വയനാട്ടില്‍ ദുരന്തത്തില്‍പ്പെട്ട ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ദുരന്തം നേരിട്ട വയനാട്ടിലേക്ക് തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.