22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

സി അച്യുതമേനോൻ തെളിമയാർന്ന പൊതുജീവിതത്തിന്റെ ഉടമ: മന്ത്രി കെ രാജൻ

Janayugom Webdesk
അടൂർ
July 29, 2024 9:42 pm

കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ സമസ്ത മേഖലകളിലും വികസനത്തിന്റെ കയ്യൊപ്പ് ചാർത്തി കേരള ജനതക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് സി അച്യുതമേനോൻ എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. അടൂരിൽ സി അച്യുതമേനോൻ പ്രതിമ സ്മൃതി യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസനത്തിൽ നിർണായകമായ പങ്കുവഹിച്ച ഭരണാധികാരിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ ആധികാരിയുമായി കേരളത്തിലെ ചരിത്ര രേഖകളിൽ കാണാൻ കഴിയും. കേരളം ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു. ശ്രീചിത്ര മെഡിക്കൽ സെന്റർ തുടങ്ങി ചിത്രാഞ്ജലി സ്റ്റുഡിയോ വരെ കേരളത്തിൽ ഇന്ന് തലയെടുപ്പോടെ നിൽക്കുന്ന 45 ഓളം പൊതു സ്ഥാപനങ്ങൾ അച്യുത മേനോന്റെ മുദ്ര പതിഞ്ഞതാണ്. 1954‑ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആദ്യത്തെ ധന- കാർഷിക മന്ത്രിയായിരുന്നു. ഭൂപരിഷ്കരണം നടപ്പിലാക്കാനും ലക്ഷം വീടുകൾ നിർമ്മച്ചു നൽക്കാനും പരിശ്രമിച്ചു. 

കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും അധികാരത്തില്‍ നിന്നും മാറിനിൽക്കുമ്പോഴും ലളിതമായി ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. സി അച്യുതമേനോൻ ഈ കാലഘട്ടത്തിലെ പൊതുപൊതുപ്രവർത്തകർക്കും രാഷ്ട്രീയ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാണെന്നും കെ രാജൻ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഡി സജി. സ്വാഗതം ആശംസിച്ചു. ജാഥ ക്യാപ്റ്റൻ കെ.പി രാജേന്ദ്രൻ, ജാഥ ഡയറക്ടർ സത്യൻ മുകേരി, ജാഥ അംഗങ്ങളായ ടി.വി ബാലൻ, ടി.ടി. ജിസ്മോൻ, ഇ.എസ്.ബിജിമോൾ, പി.കബീർ എന്നിവരും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ. രതീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ അടൂർ സേതു,വി കെ പുരുഷോത്തമന്‍പിളള , കുറുമ്പകര രാമകൃഷ്ണൻ, റ്റി. മുരുകേഷ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, അഡ്വ: ആർ.ജയൻ, അരുൺ കെ.എസ്. മണ്ണടി, എം. മധുപ്രൊഫ: കെ.ആർ ശങ്കരനാരായണൻ വിജയമ്മ ഭാസ്കർ, ബിബിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: C Achyu­ta­menon Own­er of a bril­liant pub­lic life: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.