22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം ബ്രോഷർ പ്രകാശനം

web desk
ഷാർജ
February 28, 2023 8:34 am

 

സിപിഐ സംസ്ഥാന സെക്രട്ടറിയും സർവ്വാദരണീയനും സ്വാതന്ത്ര്യാനന്തര തലമുറയിലെ ഏറ്റവും മാതൃകാ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മരണാർത്ഥം യുവകലാസാഹിതി ഷാർജ ഏർപ്പെടുത്തിയ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം 2023 ന്റെ ബ്രോഷർ പ്രകാശനം നടത്തി. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ പ്രമുഖ സിനിമ നാടക സാമൂഹിക പ്രവർത്തക സജിത മoത്തിലിന് നൽകിയാണ് പ്രകാശനം ചെയ്തത്.

യുവകലാസാഹിതി യുഎഇ കേന്ദ്ര നേതാക്കളായ വിൽസൻ തോമസ്, ബിജു ശങ്കർ, പ്രദീഷ് ചിതറ, ഷാർജ യൂണിറ്റ് ഭാരവാഹികളായ ജിബി ബേബി, അഭിലാഷ് ശ്രീകണ്ഠപുരം, രഘുനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാർച്ച് 19ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടത്തുന്ന പരിപാടിയിൽ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുരസ്കാരം സമർപ്പിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, ഗീതാ നസീർ, ടി കെ വിനോദൻ, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ എന്നിവരടങ്ങിയ ജൂറിയാണ് പരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.

 

 

 

Eng­lish Sam­mury: C K Chan­drap­pan Memo­r­i­al Award Brochure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.