7 March 2026, Saturday

Related news

March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026

പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുന്നു ; സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

Janayugom Webdesk
തിരുവനന്തപുരം
July 5, 2023 4:17 pm

സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു. പിണറായി വിജയനെതിരെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് രഘുനാഥ്. തന്നെ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുകയും മാറ്റി നിർത്തുകയും ചെയ്തുവെന്നാണ് പ്രധാനമായും രഘുനാഥ് ആരോപിക്കുന്നത് . കോൺ​ഗ്രസിലെ വെട്ടുകിളികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. കെ സുധാകരനെ പിന്തുണച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ വെച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. കെ പി സി സിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പടിയിറങ്ങുന്നതെന്നും രഘുനാഥ് പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Eng­lish Sum­ma­ry: c raghu­nath quit congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.