രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴുദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സിഎഎ നടപ്പാക്കിയിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പശ്ചിമ ബംഗാളില്‍ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും ഈ നിയമം നടപ്പാക്കുമെന്നും മന്ത്രി പഞ്ഞു. പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. വരുന്ന ഏഴുദിവസത്തിനുള്ളില്‍ സിഎഎ രാജ്യത്തുടനീളം നടപ്പാക്കും. ഇതെന്റെ ഉറപ്പാണ്. പശ്ചിമബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും എന്നാണ് റാലിയെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ ബാന്‍ഗാവില്‍ നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമാണ് ശന്തനു താക്കൂര്‍.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ,ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.
English Summary: ‘CAA to be implemented across India in 7 days’: Union Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.