തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭായോഗം തീരുമാനമായി. പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂണ്‍ 10മുതല്‍ വിളച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
കരട് ബില്‍ അംഗീകരിച്ചു
പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു.
പത്മ പുരസ്‌കാരം പരിശോധനാ സമിതി
2025‑ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശിപാർശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച്. അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കും. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വേണു വി സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്‌ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, കെ. ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ മെമ്പര്‍മാരാകും.
സര്‍ക്കാര്‍ ഗ്യാരണ്ടി
കെ ഫോണ്‍ ലിമിറ്റഡിന് വായിപയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പ്രവര്‍ത്തന മുലധനമായി 25 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക. ഗ്യാരണ്ടി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ട് എഗ്രിമെന്‍റ് എക്സിക്യൂട്ട് ചെയ്യുന്നതിന് 28,11,61,227 രൂപയുടെ സര്‍ക്കാര്‍ ഗ്യരണ്ടി നല്‍കും.
English Summary:
Cabinet approved the draft bill to increase the number of local wards
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.