5 December 2024, Thursday
KSFE Galaxy Chits Banner 2

ഹെലി ടൂറിസം നയം മന്ത്രിസഭ അംഗീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 4, 2024 10:28 pm

സംസ്ഥാനത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ്‍വര്‍ക്ക് സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വേകാന്‍ ഹെലി ടൂറിസം നയരൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിന്‍ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ഒരു ദിവസം കൊണ്ട് ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്വകാര്യ ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുത്താണ് പദ്ധതി നടപ്പാക്കുക. ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഹെലിപാഡുകൾ നിർമ്മിക്കുകയും വേണം. തീരദേശത്തും മലയോര മേഖലയിലും ഒരേസമയം ടൂറിസം പദ്ധതികൾ നടപ്പാക്കാനാവും. ആറ് മുതൽ 12 വരെ ആളുകള്‍ക്ക് കയറാവുന്ന കോപ്റ്ററുകളായിരിക്കും പ്രധാനമായും ഉപയോഗിക്കുക.

ഹെലി ടൂറിസം സംസ്ഥാനത്തിന് ഗുണകരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കും. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ സജ്ജമാക്കും. ഹെലി സർവീസ് നടത്താൻ ഇപ്പോൾ തന്നെ ആളുകൾ സജ്ജമാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.