മുണ്ടക്കൈ,ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകൾ ആയിരിക്കും നിർമ്മിക്കുക.
രണ്ട് ടൗൺഷിപ്പ് ആയിട്ടാണ് പുനരധിവാസം. അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട്എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങിയിട്ടുണ്ട്.ഏൽസ്റ്റൺ,നെടുമ്പാല എസ്റ്റേറ്റുകളിലാണ് സർവ്വേ നടക്കുന്നത്.
ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫിസര്‍ ജെ യു അരുണിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലം പരിശോധിക്കുന്നത്.കൃഷി, വനം, റവന്യു വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുട്ട്.പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികൾ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.