18 February 2026, Wednesday

Related news

January 30, 2026
January 26, 2026
December 30, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025

കോൺഗ്രസ് ഇല്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കാം ; ജമ്മുകശ്മീരിൽ എൻസിക്ക് നാല് സ്വതന്ത്രൻമാരുടെ പിന്തുണ കൂടി

Janayugom Webdesk
ശ്രീനഗര്‍
October 10, 2024 7:05 pm

ജമ്മുകശ്മീരിൽ നാഷണൽ കോൺഫ്രൻസിന് നാല് സ്വതന്ത്രൻമാരുടെ പിന്തുണ കൂടി . ഇതോടെ ഒമർ അബ്‌ദുള്ളയുടെ പാർട്ടിക്ക് കോൺഗ്രസ് ഇല്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കാം. 90 അംഗ നിയമസഭയില്‍ എൻസിക്ക് 46 എംഎല്‍എമാരുടെ മുൻതൂക്കമായി. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്യുന്ന അംഗങ്ങളെ ഉപയോഗിച്ചുള്ള ബിജെപി നീക്കത്തെയും ഇത് ദുർബലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തമായി 42 സീറ്റുകൾ നേടിയിട്ടുണ്ട്.

 

സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരാണ് ഉള്ളത്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ചില ബോധപൂര്‍വമായ ശ്രമങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട് എന്നാണ് ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര പ്രതികരിച്ചത്. ജമ്മു മേഖലയിലെ ഫലം പ്രതീക്ഷകള്‍ക്ക് അനുസൃതമായല്ലെന്നും പരാജയത്തെക്കുറിച്ച് വിശദമായ അഭിപ്രായം തേടുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.