13 December 2025, Saturday

Related news

December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025
October 13, 2025
October 11, 2025

ഏപ്രിൽ, മെയ് മാസങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല പരാതിപരിഹാര അദാലത്തുകള്‍

മന്ത്രിസഭാ തീരുമാനങ്ങള്‍
web desk
തിരുവനന്തപുരം
March 8, 2023 3:29 pm

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാതലത്തിൽ അദാലത്തിന്റെ ചുമതല മന്ത്രിമാർക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടർമാരുടെ ചുമതലയാണ്. അദാലത്തിലേക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.

പരി​ഗണിക്കുന്ന വിഷയങ്ങൾ 

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം). സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ. റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും. തണ്ണീർത്തട സംരക്ഷണം. ക്ഷേമ പദ്ധതികൾ (വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ). പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം. സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക). പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം. തെരുവുനായ സംരക്ഷണം/ശല്യം. അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്. തെരുവുവിളക്കുകൾ. അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും. വയോജന സംരക്ഷണം. കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി). പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും. റേഷൻകാർഡ് (APL/BPL)(ചികിത്സാ ആവശ്യങ്ങൾക്ക്). വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം. വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ. വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം.

കൃഷിനാശത്തിനുള്ള സഹായങ്ങൾ. കർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ. മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ. ആശുപത്രികളിലെ മരുന്ന് ക്ഷാമം. ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ. എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ. വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.

എൻറെ കേരളം പ്രദർശന വിപണന മേള

സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര — പൊതുജന സമ്പർക്ക വകുപ്പിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എന്റെ കേരളം 2023 പ്രദർശന വിപണന മേള സംഘടിപ്പിക്കും. ഏപ്രിൽ ഒന്നു മുതൽ മെയ് 30 വരെയാണ് മേളകൾ. പരിപാടിയുടെ ആശയങ്ങൾക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേൽനോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസിർ കൺവീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.

അംഗീകരിച്ചു

കേരള സൂക്ഷ്മ — ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ കൗൺസിൽ ചട്ടങ്ങൾ 2023 അംഗീകരിക്കാൻ തീരുമാനിച്ചു.

 

Eng­lish Sam­mury: ker­ala Cab­i­net Deci­sions 2023 march 08

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.