ഹിമാചല്‍പ്രദേശില്‍ സുഖ് വീന്ദര്‍സിങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് മാസം ഒന്നായിട്ടും, മന്ത്രിസഭാ വികസനം എങ്ങുമെത്തിയില്ല. മന്ത്രിസഭാ വിപൂലീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി ചര്‍ച്ചയിലാണ് അദ്ദേഹം.
മന്ത്രിസഭ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിപുലീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.നിലവിൽ മുഖ്യമന്ത്രി സുഖുവും ഉപമുഖ്യമന്ത്രി അഗ്നിഹോത്രിയും മാത്രമാണ്സ്ഥാനമേറ്റത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ദേശീയ ഡല്‍ഹിയില്‍ സംസ്ഥാന മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ച് പാർട്ടിയുടെ ഉന്നത നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും എഐസിസി വൃത്തങ്ങള്‍ പറയുന്നു.
മന്ത്രിസഭയിൽ വിവിധ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ഉൾപ്പെടുത്തുന്നകാര്യവും സുഖു നേതാക്കളുമായി അടച്ചിട്ട വാതിൽ ചർച്ച നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഹിമാചൽ പ്രദേശിന്റെ എഐസിസി ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ചർച്ചകൾ നടത്തുന്നത്. ഇവിടെ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിൽ പ്രിയങ്ക സജീവമായിരുന്നു.
അതിനാല്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിലും പ്രിയങ്കയ്ക്ക് അഭിപ്രായമുണ്ടാകുമെന്ന് വൃത്തങ്ങൾഎഐസിസി അറിയിച്ചു.
English Summary:
Cabinet Development in Himachal Pradesh; A discussion at the Congress headquarters
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.