22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 26, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

മന്ത്രിസഭാ പുനസംഘടന: എല്‍ഡിഎഫ് തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
September 15, 2023 1:03 pm

മന്ത്രിസഭാ പുനസംഘടന കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനമനുസിരച്ച് മുന്നോട്ട് പോകുമെന്നും, രണ്ടര വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.നാലുപാർട്ടികൾക്ക് രണ്ടര വർഷം എന്ന ധാരണ മുന്നണിയിലുണ്ട്.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു.

ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല എന്നും ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല എന്നും ജയരാജൻ പറഞ്ഞു.തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും മാറ്റം ഉണ്ടാകുമെന്നാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെ തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയത്.

പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എല്‍ഡിഎഫ് തീരുമാനം എല്ലാ ചെറുകക്ഷികളും ഒരുപോലെ അംഗീകരിക്കുമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എല്‍ഡിഎഫ് യോഗത്തിനുശേഷം തീരുമാനം എന്നുമായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എയുടെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പ്രതികരണം.ഇരുപതിന് ചേരുന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

Eng­lish Summary:
Cab­i­net reshuf­fle: EP Jayara­jan says LDF will pro­ceed as per the decision

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.