മന്ത്രിസഭയില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ മുന്നണി നേരത്തെ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചില കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനമെന്നതുള്‍പ്പെടെ നേരത്തെ ധാരണയുള്ളതാണ്. എല്‍ജെഡിക്ക് ക്ലെയിം ഉന്നയിക്കാം. പക്ഷെ മന്ത്രിമാരുടെ എണ്ണം എത്ര വരെ പോകാമെന്നത് ഒരു പ്രശ്നമാണ്. സര്‍ക്കാരിന്റെ മുഖം മോശമായിട്ടില്ലാത്തതിനാല്‍ മുഖം മിനുക്കേണ്ട കാര്യമില്ലെന്ന് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു.
സിപിഐ മന്ത്രിമാരെക്കുറിച്ച് എല്ലാ മാസവും വിലയിരുത്തല്‍ നടത്തുന്നുണ്ട്. കുറവുകളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട, ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ട്. മറുപടി പറയാത്തത് ദൗര്‍ബല്യം ആയി കാണേണ്ടതില്ല. നിങ്ങള്‍ പറയുന്ന തെറ്റായ കാര്യങ്ങളെ അവഗണിച്ച് അദ്ദേഹം മുന്നോട്ട് പോകുന്നതായിരിക്കാം. രണ്ട് കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം ലോകാത്ഭുതമൊന്നുമല്ല. 53 വര്‍ഷം ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്ന മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
English Summary: Cabinet reshuffle will be as per front consensus: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.