സംസ്ഥാനത്തിന്റെ പൊതുവികസന താല്പര്യം മുൻനിർത്തി ഒന്നിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ശരിയായ ഏകോപനം സാധ്യമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങൾക്കുമായി ധനകാര്യം, റവന്യു, നിയമ മന്ത്രിമാര്‍ ഉൾപ്പെടുന്ന മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിന്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോഗം ചേർന്ന് ശുപാർശകൾ നൽകും. ഉപസമിതി ശുപാർശകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.
വരുമാന വർധനവിനുള്ള ഫീസുകളുടെ പരിഷ്കരണത്തിനും നികുതിയേതര വരുമാന വർധനവിനുമുള്ള നിർദേശങ്ങൾ സർക്കാർ പരിശോധിക്കും. ഇതിനുള്ള ശുപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26ന് മുമ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. ഇക്കാര്യത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതിയും രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരക്കുകൾ വർധിപ്പിച്ചവയില്‍ വീണ്ടും കൂടില്ല. വിദ്യാർത്ഥികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർധനവ് ബാധകമാകില്ല.
English Summary: Cabinet sub-committee for coordination of departments
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.