7 December 2025, Sunday

Related news

November 26, 2025
November 25, 2025
November 23, 2025
October 30, 2025
September 10, 2025
September 9, 2025
August 17, 2025
August 16, 2025
July 18, 2025
May 18, 2025

പിറന്നാള്‍ ദിനത്തില്‍ കേക്ക് ഓർഡർ ചെയ്തു; ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ഛണ്ഡിഗഡ്
March 31, 2024 1:28 pm

പിറന്നാള്‍ ദിനത്തില്‍ ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഭവം. പട്യാലയിലെ ബേക്കറിയിൽ നിന്നാണ് കുടുംബം ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തത്. വൈകുന്നേരം ഏഴ് മണിയോടെ എല്ലാവരും കേക്ക് കഴിച്ചു. തുടർന്ന് രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടും ചെയ്‌തതായി പൊലീസ് പറയുന്നു.

കേക്ക് കഴിച്ച ജാൻവിയുടെ സഹോദരങ്ങളാണ് ആദ്യം ഛർദ്ദിച്ചത്. തുടർന്ന് ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും ഇടയ്ക്കിടെ ജാൻവി പറഞ്ഞിരുന്നു. അൽപ്പസമയത്തിനകം ജാൻവി ഉറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേദിവസം ആരോഗ്യം വഷളായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പിറന്നാള്‍ ദിനത്തില്‍ മുറിച്ച ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിട്ടുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

Eng­lish Summary:Cake ordered on birth­day; Ten-year-old girl dies of food poisoning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.