
കൊല്‍ക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായ കേസിലെ പ്രതിയും തൃണമൂല്‍ വിദ്യാര്‍ഥി സംഘടനാ നേതാവുമായ മോണോജിത് മിശ്രക്കെതിരെ വീണ്ടും പീഡന പരാതി. ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് മറ്റൊരു നിയമ വിദ്യാര്‍ഥിനിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് കോളജ് യാത്രയ്ക്കിടെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തൃണമൂല്‍ എംഎല്‍എ അശോക് കുമാര്‍ ദേബ് ഇടപെട്ട് പ്രതിയെ സംരക്ഷിച്ചുവെന്നും അതിജീവിത ആരോപിച്ചു.
അതേസമയം, നിയമ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവായ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. പെൺകുട്ടിയെ കോളേജിനുള്ളിലൂടെ വലിച്ചിഴക്കുന്ന സിസിടിവി ദൃശങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. പെൺകുട്ടിയെ ആക്രമിച്ചത് മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.
അതിനിടെ, തൃണമുൽ നേതാവിനെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉള്ള ശ്രമമാണ് മമതാ സർക്കാർ നടത്തുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഇടതു വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതഷേധ കടുപ്പിച്ചതോടെയാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഭവത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും പ്രതികരിക്കുവാൻ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.