
കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഇന്നലെ കോളജിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പൊതുജന പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കൊൽക്കത്ത പൊലീസ് കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. നിലവിൽ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
സംഭവത്തിൽ ജനരോഷം ശക്തമായതോടെ സിറ്റി പൊലീസ് കേസ് അന്വേഷണത്തിനായി അസിസ്റ്റൻറ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.
ചോദ്യം ചെയ്യലിനായി ഇന്നലെ കസ്റ്റഡിയിലെടുത്ത കോളജിലെ സുരക്ഷാ ജീവനക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അയാൾ തൻറെ ജോലി ചെയ്യുന്നതിൽ പരാജയപ്പെട്ടു. ആ സമയം സുരക്ഷാ ജീവനക്കാരൻ ഒറ്റയ്ക്കായിരുന്നോ ജോലിയിലുണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂൺ 25നാണ് 24കാരിയായ നിയമ വിദ്യാർത്ഥിനിയെ കോളജിലെ രണ്ട് സീനിയർ വിദ്യാർത്ഥികളും ഒരു പൂർവ വിദ്യാർത്ഥിയും ചേർന്ന് കോളജിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്രയുടെ വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് ബലാത്സംഗത്തിന് കാരണമായത്.
കുറ്റകൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കോളജിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പെൺണകുട്ടിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജൂൺ25ന് വൈകിട്ട് 3.30 മുതൽ രാത്രി 10.50 വരെയുള്ള ദൃശ്യങ്ങളിൽ പെൺകുട്ടിയെ സെക്യൂരിറ്റി ഗാർഡിൻറെ മുറിയിലേക്ക് ബലമായി കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പതിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങൾ ഉടലെടുത്തു. കേന്ദ്രമന്ത്രി കുകാന്ത മജുംദാറിൻറെ നേതൃത്വത്തിൽ നടന്ന് ബിജെപി റാലി പൊലീസ് തടഞ്ഞു.
വിദ്യാർത്ഥിന് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സൌത്ത് കൽക്കട്ട ലോ കോളജിലേക്ക് പ്രിതിഷേധ മാർച്ച് നടത്താൻ അനുവദിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.