അമ്മ ശകാരിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കുശേഷം കൊല്ലം കുന്നിക്കോടുനിന്നുമാണ് പതിമൂന്നുകാരിയെ കാണാതായത്. പെൺകുട്ടി തിരൂരിൽനിന്ന് രാവിലെ വീട്ടിലേക്കു വിളിച്ചു. സഹോദരൻ തിരൂരിൽ പഠിക്കുന്നുണ്ട്.
അവിടേക്കാണ് പെൺകുട്ടി പോയതെന്നാണ് ഇപ്പോൾ അറിയുന്നത്. കുട്ടി സുരക്ഷിതയാണെന്നും ആർപിഎഫുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ തിരികെ എത്തിക്കാനുള്ള ശ്രമം നടക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.