
പറമ്പില്‍ പാമ്പ് കയറിയെന്ന് പറഞ്ഞ് വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കി മാല പൊട്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍.ഇന്നലെ വൈകിട്ടോടെ കോതമംഗലം-പുതുപ്പാടിയാണ് സംഭവം. മുര്‍ഷിദാബാദ് സ്വദേശി ഹസ്മത്തിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പുതുപ്പാടി സ്‌കൂളിന് സമീപം വാഴാട്ടില്‍ 82കാരിയായ ഏലിയാമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളഞ്ഞത്. മാല വലിച്ചപ്പോള്‍ തലയിടിച്ചുവീണ് ഏലിയാമ്മയ്ക്ക് നിസാര പരിക്കേറ്റു. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.