ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലീകാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ബാങ്ക് വിളി ഉച്ച ഭാഷിണിയിലൂടെ കേള്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബുധൗന്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
ബാങ്ക്‌വിളി മുസ്‌ലിം വിഭാഗക്കാരുടെ അവിഭാജ്യഘടകമാണ്, എന്നാല്‍ ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുക എന്നത് ഇസ്‌ലാമിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി കെ വിഡ്‌ല, വികാസ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്യുന്നത് മൗലീകാവകാശമല്ലെന്ന് നേരത്തെയും നിരവധി കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
English summary;Calling the bank through a loudspeaker is not a fundamental right; Allahabad High Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.