
കഴിഞ്ഞ ജൂലൈയിൽ യു എസ് മധ്യസ്ഥതയിൽ രൂപീകരിച്ച കംബോഡിയ‑തായ്ലൻഡ് വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തില്‍. കഴിഞ്ഞ ദിവസം കരാർ ലംഘിച്ച് കംബോഡിയ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ തായ്ലൻഡിന്റെ രണ്ട് സൈനികർക്ക് പരിക്കേറ്റതോടെയാണ് ഈ പ്രതിസന്ധി. വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചാൻവിരാകുൽ പ്രഖ്യാപിച്ചു. കരാറിൻ്റെ ഭാഗമായി തുടങ്ങിവെച്ച പ്രവർത്തനങ്ങളെല്ലാം മരവിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈയിൽ മലേഷ്യയിൽ നടന്ന സന്ധി സംഭാഷണത്തിലാണ് ഇരുകാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള കരാർ യാഥാർഥ്യമായത്. അതിർത്തിയിൽനിന്ന് ആയുധശേഖരങ്ങൾ പിൻവലിക്കുക, ഇരു രാജ്യങ്ങളും സ്ഥാപിച്ച കുഴിബോംബുകൾ നിർവീര്യമാക്കുക, തായ്ലൻഡ് ജയിലിലുള്ള കംബോഡിയൻ സൈനികരെ മോചിപ്പിക്കുക തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകൾ. കരാർ യാഥാർഥ്യമാക്കാൻ ഇരു രാജ്യങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അതിർത്തിയിൽ പട്രോളിങ് നത്തുകയായിരുന്ന രണ്ട് തായ് സൈനികർക്ക് കുഴിബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കരാറിനുശേഷവും കംബോഡിയ, അതിർത്തിയിൽ പുതിയ കുഴിബോംബുകൾ സ്ഥാപിക്കുകയാണെന്നാണ് തായ്ലൻഡിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.