
സുഹൃത്തിനെ കാണാനെത്തിയ എയര്‍ഹോസ്റ്റസ് ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ബംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് 28കാരിയായ അര്‍ച്ചന വീണത്. ഹിമാചല്‍ പ്രദേശ് സ്വദേശിനിയാണ് യുവതി. ദുബായില്‍ നിന്നാണ് യുവാവിനെ കാണാനെത്തിയത്. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അര്‍ച്ചന അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്ത് ആദേശ് (26) പൊലീസിനോട് പറഞ്ഞു.
ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍ക്കോട് സ്വദേശിയാണ് ആദേശ്. അര്‍ച്ചന വീഴുന്ന സമയം താന്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നെന്നും ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുത്തു.
English Summary;Came to Bengaluru to meet the native of Kasaragod; Air hostess falls to her death from her flat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.