
ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇന്ത്യക്കാരനായ 75 വയസുകാരനായ എൻആർഐ വ്യവസായിയെ വിവാഹം കഴിക്കാൻ സിയാറ്റിലിൽ നിന്ന് പഞ്ചാബിലെത്തിയ യുഎസ് പൗരയായ വനിത കൊന്ന് കത്തിച്ചു. ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രൂപീന്ദര്‍ കൗര്‍ പാന്ഥര്‍ ആണ് കൊല്ലപ്പെട്ടത്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. യുഎസിലെ സിയാറ്റിലില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരയാണ് പാന്ഥര്‍. ലുധിയാന സ്വദേശിയായ 75കാരന്‍ ഗ്രേവാളിന്റെ ക്ഷണപ്രകാരം ഇവര്‍ ജൂലൈയിലാണ് പഞ്ചാബിലെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് കുടുംബത്തിന് അവരുടെ മരണവാർത്ത ലഭിച്ചത്. പാന്ഥറിന്റെ മൃതദേഹഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലുള്ള ഐഫോണും ഘുഗ്രാന ഗ്രാമത്തിലെ ഒരു അഴുക്കുചാലില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കേസിൽ മൽഹ പട്ടിയിൽ നിന്നുള്ള സുഖ്ജീത് സിംഗ് സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രോവാളിന്റെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം ചെയ്തതെന്നാണ് സോനു പൊലീസിന് നല്‍കിയ മൊഴി. കൊല ചെയ്യാനായി 50 ലക്ഷം രൂപ നല്‍കി. പാന്ദറിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം ഒരു സ്റ്റോർ റൂമിൽ കത്തിച്ചതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു. സാമ്പത്തികമായിരുന്നു കൊലപാതക ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു — പാന്ഥർ തന്റെ സന്ദർശനത്തിന് മുമ്പ് ഗ്രേവാളിന് ഗണ്യമായ തുക കൈമാറിയിരുന്നു. ഒളിവിൽ കഴിയുന്ന ഗ്രേവാളിനെ കേസിൽ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലുധിയാന പോലീസ് റേഞ്ച്) സതീന്ദർ സിംഗ് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.