17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 31, 2024
October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024

യുഎസില്‍ പഠനത്തിനെത്തി; മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊ ലപ്പെടുത്തി ഇന്ത്യൻ യുവാവ്

Janayugom Webdesk
November 29, 2023 5:54 pm

ഉപരിപഠനത്തിനായി യുഎസിലേക്ക് വന്ന ഇന്ത്യൻ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി. ന്യൂജേഴ്‌സിയിൽ ആണ് സംഭവം. 23കാരനായ ഓം ബ്രഹ്മഭട്ട് എന്ന യുവാവാണ് കൊലനടത്തിയത്.

മുത്തച്ഛനായ ദിലീപ് കുമാർ ബ്രഹ്മഭട്ട് , മുത്തശ്ശിയായ ബിന്ദു, ഇവരുടെ 38 കാരനായ മകൻ യാഷ് കുമാർ എന്നിവരെയാണ് ഓം ബ്രഹ്മഭട്ട് കൊലപ്പെടുത്തിയത്. മുത്തച്ഛന്റെ നിർബന്ധത്തെ തുടർന്നാണ് യുവാവ് യുഎസിലേക്ക് പോയത്. ഗുജറാത്തിലെ ആനന്ദ് ജില്ല സ്വദേശികളാണ് ഇവർ. കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവിൽ എത്തിയ സൗത്ത് പ്ലെയിൻഫീൽഡ് പൊലീസാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്.

നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണിൽ പൊലീസ് സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാർ ബ്രഹ്മഭട്ട് സർവീസിൽ നിന്ന് വിരമിച്ച ശേഷം ആനന്ദിൽ സ്ഥിര താമസമാക്കിയിരുന്നു. അടുത്തിടെയായിരുന്നു മകൻ യാഷിനൊപ്പം താമസിക്കാൻ യുഎസിലേക്ക് മാറിയത്. 18 മാസം മുമ്പാണ് പ്രതിയായ ഓം ബ്രഹ്മഭട്ട് യുഎസിലേക്ക് താമസം മാറിയത്.

പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ തുടങ്ങി മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2016 ൽ സ്വയം വെടിവെച്ച് മരിച്ച റിട്ടയേർഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) കിരിത് ബ്രഹ്മഭട്ടിന്റെ ബന്ധുക്കളായിരുന്നു കൊല്ലപ്പെട്ട ദമ്പതികൾ.

Eng­lish Summary:came to study in the US; Indi­an youth shot and killed his grand­fa­ther, grand­moth­er and uncle
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.