
കന്നഡ നടൻ ശിവരാജ് കുമാറിന്റെ സിനിമകളോ പരസ്യ ചിത്രങ്ങളോ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രദർശിപ്പിക്കരുതെന്ന് ബിജെപി. താരം കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഒബിസി മോർച്ച അധ്യക്ഷൻ രവി കൗടില്യ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്.
ശിവരാജിന്റെ ഭാര്യ ഗീത ശിവകുമാർ ശിവമോഗയിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. ശിമോഗയിലെ ഭദ്രാവതി താലൂക്കിൽ മാർച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ ശിവരാജ് കുമാർ പങ്കെടുത്തത്. കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ശിവരാജ് കുമാർ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബിജെപി രംഗത്തെത്തിയത്.
English Summary:Campaign for Congress: BJP wants Shivraj Kumar’s films to be banned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.