23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023

പുതുപ്പള്ളിയിൽ പ്രചാരണം അവസാന ലാപ്പിലേക്ക്

സരിത കൃഷ്ണൻ
കോട്ടയം
August 31, 2023 9:32 pm

ഓണാഘോഷങ്ങൾക്കുശേഷം ശക്തമായ പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണം അവസാന ലാപ്പിലേക്ക്. പ്രചാരണം പൂർത്തിയാകാൻ മൂന്നു ദിവസം മാത്രം ശേഷിക്കേ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബിജെപിയിലെ ലിജിൻ ലാലും വാശിയോടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അവസാനഘട്ട പ്രചാരണത്തിൽ മുന്നേറുന്നതിനൊപ്പം എല്ലാ വോട്ടുകളും നേടിയെടുക്കാനുള്ള സകല തന്ത്രങ്ങളുമായി സ്ഥാനാർത്ഥികളും പാർട്ടികളും രംഗത്തുണ്ട്. 

കൊട്ടിക്കലാശത്തിന് മൂന്നു ദിവസം മാത്രം അവശേഷിക്കേയാണ് പ്രധാന നേതാക്കളെയെല്ലാം രംഗത്തിറക്കിയുള്ള മുന്നണികളുടെ ആവേശപ്രചാരണം. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മണ്ഡലത്തിലേക്കെത്തും. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കും.
ജെയ്‌ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം തവണയും മണ്ഡലത്തില്‍ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ കൂരോപ്പട, മീനടം, മണർകാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ ജനങ്ങളെ ഇളക്കിമറിച്ചാണു മുഖ്യമന്ത്രി പ്രസംഗിച്ചത്. നാളെ വീണ്ടും മുഖ്യമന്ത്രി മണ്ഡലത്തിലെത്തും. മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലാണ് പ്രസംഗിക്കുക. ആദ്യതവണ മണ്ഡലത്തിൽ എത്തിയപ്പോൾ രണ്ട് സ്ഥലങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി.
ഓണാഘോഷത്തിനായി മടങ്ങിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫിനു വേണ്ടി മണ്ഡലത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ശശി തരൂരും ഉൾപ്പെടെയുള്ള പ്രമുഖർ വരുംദിവസങ്ങളിൽ പുതുപ്പള്ളിയിലെത്തും. 

നാളെ വൈകുന്നേരം അഞ്ചിന് അയർക്കുന്നത്തും ആറിനു പുതുപ്പള്ളിയിലും എ കെ ആന്റണി പ്രസംഗിക്കും. ശനിയാഴ്ച ശശി തരൂർ എംപി പാമ്പാടിയിൽ റോഡ്ഷോ നടത്തും.
ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിനു വേണ്ടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി നേതാവ് ടോം വടക്കൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ വീണ്ടും നാളെ പ്രചാരണത്തിനിറങ്ങും. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി എന്നിവരും പുതുപ്പള്ളിയിലെത്തും.
പ്രചാരണം അവാസനഘട്ടത്തിലേക്ക് കടന്നതോടെ അണികളും ആവേശത്തിലാണ്. വോട്ടർപ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകൾ വിലയിരുത്താനുള്ള നീക്കത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. മണർകാട് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ എട്ടുവരെയാണ് നടക്കുക. തീർത്ഥാടകർക്ക് അലോസരമുണ്ടാക്കാതിരിക്കാൻ മുന്നണികൾ മണർകാട് ഭാഗത്തെ പ്രചാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. 

Eng­lish Sum­ma­ry: Cam­paign­ing in Pudu­pal­ly enters its final lap

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.