ഇന്ത്യൻ മരുന്ന് കമ്പനി നിർമിച്ച കഫ് സിറപ്പിന് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പുമായി ഇറാഖിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യൻ നിർമിത മരുന്നുകൾക്ക് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.
‘കോൾഡ് ഔട്ട്’ എന്ന സിറപ്പിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്നിന്റെ നിർമാണം. ‘പരിശോധനയ്ക്കായി സമർപ്പിച്ച ‘കോൾഡ് ഔട്ട്’ കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും (0.25%), എത്തിലീന്‍ ഗ്ലൈക്കോളും (2.1%) കണ്ടെത്തി. അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ജീവന് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന ഘടകങ്ങളാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളും, എത്തിലീന്‍ ഗ്ലൈക്കോളും. വയറുവേദന, ഛർദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, സ്ഥിരതയില്ലാത്ത മാനസികാവസ്ഥ, മരണത്തിന് കാരണമാകുന്ന വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് വരെ ഈ മരുന്നിന്റെ ഉപയോഗം കാരണമാകും. കുട്ടികളിൽ ഈ മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
English summary;Can cause serious health problems; WHO bans Indian coffee syrup in Iraq
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.